Kerala Tharavadu :: View topic - College Kumaran malayalam movie preview
 
 
Kerala Tharavadu

Important Notice: We regret to inform you that our free phpBB forum hosting service will be discontinued by the end of June 30, 2024. If you wish to migrate to our paid hosting service, please contact billing@hostonnet.com.
College Kumaran malayalam movie preview

 
Post new topic   Reply to topic    Kerala Tharavadu Forum Index -> Vellithira
View previous topic :: View next topic  
Message Author
Reply with quote

College Kumaran malayalam movie preview


മലയാള മനസ്സുകളില്‍ ക്യാമ്പസ് ചിത്രങ്ങള്‍ക്ക് നിറം മങ്ങാത്ത ഒരു ക്യാന്‍വാസുണ്ട്. ഉടന്‍ റിലീസാവുന്ന ‘കോളജ് കുമാരന്‍’ ക്യാമ്പസ് ലോകത്ത് സുപരിചിതമല്ലാത്ത ഒരു കഥയാണ് പറയുന്നത്.1990 ല്‍ പുറത്തിറങ്ങിയ ‘സര്‍വകലാശാല’യില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ലാലേട്ടന്‍ എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ അത്ര പെട്ടെന്നൊന്നും മറക്കില്ല. ഇപ്പോള്‍, തുളസീ ദാസ് സംവിധാനം ചെയ്യുന്ന കോളജ് കുമാരനിലും ലാല്‍ ക്യാമ്പസിന്‍റെ തുടിപ്പുകള്‍ ഓരോന്നും നെഞ്ചിലേറ്റുന്ന ഒരു കഥാപാത്രമായി അവതരിക്കുന്നുകുമാരന്‍ മഹാത്മാഗാന്ധി കോളജിന്‍റെ എല്ലാമാണ്. എന്നാല്‍, കോളജ് വിദ്യാര്‍ത്ഥിയാണോ? അല്ല. ദിവസം മുഴുവന്‍ കോളജ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ക്യാമ്പസില്‍ ചെലവിടുന്ന കുമാരന്‍ അവര്‍ക്ക് ‘കുമാരേട്ടനാണ്’. അവര്‍ക്ക് എന്ത് പ്രശ്നമുണ്ടായാലും കുമാരേട്ടന്‍ മുന്നിലുണ്ടാവുകയും ചെയ്യും.

ചിലപ്പോള്‍ ഒരു ഗാംഗ് ലീഡറിന്‍റെ മറ്റു ചിലപ്പോള്‍ ഒരു ഏട്ടന്‍റെ സ്ഥാനമാണ് കുമാരന് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍. അവര്‍ രാഷ്ട്രീയവും പ്രായവും അതിര്‍ വരമ്പുകളിടാന്‍ ഇടകൊടുക്കാതെയാണ് കുമാരേട്ടനോട് ഇടപെടുന്നതും. യഥാര്‍ത്ഥത്തില്‍ ആരാണ് ഈ കുമാരേട്ടന്‍, എന്താണിയാള്‍ക്ക് കോളജില്‍ കാര്യം?പണ്ട് ക്യാമ്പസിന്‍റെ ഭാഗമായിരുന്ന കുമാരന്‍ കഴിഞ്ഞ കുറേക്കാലം സൈന്യത്തിലായിരുന്നു. വ്യക്തമായി പറഞ്ഞാല്‍, ഇപ്പോള്‍ വിരമിച്ച സൈനിക ഓഫീസര്‍. കുമാരന്‍റെ അച്ഛനായിരുന്നു മഹാത്മാഗാന്ധി കോളജിന്‍റെ ക്യാന്‍റീന്‍ വര്‍ഷങ്ങളായി നടത്തിവന്നിരുന്നത്. അച്ഛന്‍റെ നേരത്തെയുള്ള ആഗ്രഹപ്രകാരം അദ്ദേഹത്തിന്‍റെ മരണ ശേഷം ക്യാന്‍റീന്‍ നടത്തുന്നത് കുമാരനാണ്. ക്യാമ്പസിന്‍റെ ‘നീറുന്ന പ്രശ്നമായ‘ പ്രേമ കാര്യങ്ങളിലും ഉപദേശം തേടാന്‍ കുമാരേട്ടനയെയാണ് എല്ലാവരും സമീപിക്കുന്നത്. പ്രണയിനിയെ സ്വന്തമാക്കാനുള്ള ചൂടും ചൂരുമുള്ള മത്സരത്തിലും കുട്ടികള്‍ക്കൊപ്പം കുമാരേട്ടനും മുന്‍‌നിരയിലുണ്ടാവും. എന്നാല്‍, ക്യാമ്പസില്‍ കുറേപേര്‍ക്ക് കുമാരനെ അത്ര പിടിക്കുന്നുമില്ല. ചരിത്രാധ്യാപികയായ മാധവിക്ക് (വിമലാരാമന്‍) കുമാരനെ ഇഷ്ടമല്ല. കുട്ടികളെ വഷളാക്കുന്നവന്‍ എന്നാണ് ടീച്ചര്‍ക്ക് ഇയാളെ കുറിച്ചുള്ള അഭിപ്രായം.

എന്നാല്‍, സാഹചര്യങ്ങള്‍ മാ‍ധവി ടീച്ചര്‍ക്ക് കുമാരനെ കുറിച്ചുള്ള വെറുപ്പ് ഇല്ലാതാക്കുന്നു. ചില സംഭവങ്ങള്‍ മാധവിയെ കുമാരനോട് അടുപ്പിക്കാന്‍ കാരണമായി മാറുന്നു.കോളജ് കുമാരനില്‍ ബാലചന്ദ്ര മേനോന്‍, ജനാര്‍ദ്ദനന്‍, നെടുമുടി വേണു, സിദ്ധിഖ്, ഹരിശ്രീ അശോകന്‍, സൈജു കുറുപ്പ്, സലിം കുമാര്‍, സായ്‌കുമാര്‍, വിജയ രാഘവന്‍, ഷമ്‌ന, രമ്യ നമ്പീശന്‍, സംവൃത സുനില്‍, സജിദ ബെറ്റി, മങ്ക മഹേഷ് തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തുന്നു.മിസ്റ്റര്‍ ബ്രഹ്മചാരിക്കു ശേഷം തുളസീദാസും ലാലും ഒന്നിക്കുന്ന ചിത്രമാണ് കോളജ് കുമാരന്‍. സുരേഷ് പൊതുവാളിന്‍റേതാണ് തിരക്കഥ. വേണുഗോപാല്‍ ഛായാഗ്രഹണം നടത്തിയ ചിത്രത്തില്‍ ഷിബു ചക്രവര്‍ത്തിയുടെ വരികള്‍ക്ക് ഔസേപ്പച്ചന്‍ സംഗീതം നല്‍കിയിരിക്കുന്നു. ഫെയറി ക്വീന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബെന്‍സി മാര്‍ട്ടിനാണ് ചിത്രം നിര്‍മ്മിക്കുന്നത്


_________________
“Gravitation cannot be held responsible for people falling in love.”

PostPosted: Fri Jan 25, 2008 12:51 am
unnikannan
Site Admin


Joined: 27 Sep 2006
Posts: 295
View user's profile Send private message
Back to top
Display posts from previous:   
Post new topic   Reply to topic    Kerala Tharavadu Forum Index -> Vellithira All times are GMT + 5.5 Hours
Page 1 of 1

 
Jump to:  
You can post new topics in this forum
You can reply to topics in this forum
You cannot edit your posts in this forum
You cannot delete your posts in this forum
You cannot vote in polls in this forum


jasidogdotcom template v.1.0.1 © jasidog.com
Powered by phpBB © 2001, 2002 phpBB Group
Template by Jasidog Template by Jasidog  


Start Your Own YouTube Clone

Free Web Hosting | Free Forum Hosting | FlashWebHost.com | Image Hosting | Photo Gallery | FreeMarriage.com

Powered by PhpBBweb.com, setup your forum now!
For Support, visit Forums.BizHat.com